അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമർശിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന എത്തിയത്. നിങ്ങൾ മാത്രമല്ല വിധവയായ ഒരേയൊരു സ്ത്രീയെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നും സ്വപ്ന സുരേഷ് കുറിച്ചു.
സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ-
‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു… എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം… ദയവായി മറ്റ് ചില ബദലുകൾ കണ്ടെത്തൂ. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല.
അതേസമയം സ്വപ്നയുടെ വാക്കുകൾ ഇതിനകം വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായ പ്രകടനവുമായി എത്തുന്നത്. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള കമന്റുകൾ എത്തിക്കഴിഞ്ഞു. പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്. അതേസമയം ചിലർ രേണുവിനെ അനുകൂലിച്ചും എത്തി. ഈ ഫോട്ടോ ഒരു ആധുനിക കലാരൂപമാണ്. ഭഗവാൻ കൃഷ്ണന്റെ പകരക്കാരനോ വിഷുവിനെ അപമാനിക്കുന്നതോ അല്ല. ഫാഷൻ വികസിക്കുന്നു ഒപ്പം പാരമ്പര്യങ്ങളും അങ്ങനെ തന്നെ.
പരമ്പരാഗത കേരള സാരികൾ ധരിക്കുമ്പോഴും നൃത്തരൂപങ്ങൾക്കായി വസ്ത്രം ധരിക്കുമ്പോഴും സ്ത്രീകളുടെ നേവൽ കാണാറുണ്ട്. അതിനാൽ പൊക്കിൾ പ്രദർശിപ്പിക്കുന്നത് ഒരു പാശ്ചാത്യ കണ്ടുപിടുത്തമാണെന്ന് നടിക്കരുത് എന്നാണ് ഒരാൾ രേണുവിനെ അനുകൂലിച്ച് കുറിച്ചത്.