മുംബൈ: പങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനാ യി ശ്രമിക്കുകയോ ചെയ്യുന്നത് ക്രൂരതയാണെന്നും വിവാഹമോച നത്തിന് സാധുവായ കാരണമാണെന്നും ബോംബെ ഹൈക്കോടതി. ദമ്പതികളുടെ വിവാഹം വേർ പെടുത്തി കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊ
ണ്ടാണ് ഹൈക്കോടതി ഔറംഗാ ബാദ് ബെഞ്ചിലെ ജസ്റ്റിസ് ആർ എം ജോഷിയുടെ നിർണായക വിധി.
ആത്മഹത്യ ചെയ്ത് തന്നെ യും കുടുംബത്തെയും ജയിലിലടയ്ക്കു മെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയ തായി ഭർത്താവ് ആരോപിച്ചിരു ന്നു.ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് ക്രൂരതയാണെന്ന് കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഭാര്യ നല്കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക വിധി.