കൊച്ചി: പോലീസുകാർ വ്യാപക കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റിൽ’ കുടുങ്ങി എസ്ഐ അടക്കമുള്ള പോലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് 2000 രൂപയും വിജിലൻസ് പിടികൂടി.
പോലീസുകാർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് റെയ്ഡ് നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്ളൈയിംഗ് സ്ക്വാഡ്, കൺട്രോൾ റൂം വാഹനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്ലൈയിംഗ് സ്ക്വാഡിലെ പോലീസുകാരനും പിടിയിലായിട്ടുണ്ട്. ഒറ്റ ദിവസത്തെ പരിശോധനയിൽ എസ്ഐ ഉൾപ്പടെ ഒൻപത് പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വിജിലൻസ് സ്ക്വാഡ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കർശനമായ പരിശോധന തുടരും. പിടിയിലായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചെന്താമരയ്ക്കെതിരേ മൊഴി പറയാൻ പേടിച്ച് സാക്ഷികൾ…!!! കൊലപ്പെടുത്തിയ ശേഷം കൊലക്കത്തിയുമായി നിൽക്കുന്നതു കണ്ടു… പറഞ്ഞ മൊഴിയിൽ ഉറച്ച് നിന്നത് ചെന്താമര ലക്ഷ്യമിട്ട പുഷ്പ മാത്രം…, നെന്മാറ ഇരട്ടക്കൊലക്കേസിൽ നാലു നിർണായക സാക്ഷികൾ മൊഴിമാറ്റി…