മുംബൈ: കേന്ദ്രമന്ത്രി രക്ഷാ ഖഡ്സെയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍, കേസില്‍ പരാമര്‍ശിക്കപ്പെട്ട ചില പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അവര്‍ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഒരു പരിപാടിയില്‍ തന്റെ മകളെയും ചില സുഹൃത്തുക്കളെയും ഒരു കൂട്ടം ആണ്‍കുട്ടികള്‍ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബിജെപി നേതാവും കേന്ദ്ര യുവജനകാര്യ സഹമന്ത്രിയുമായ രക്ഷാ ഖഡ്സെ മാര്‍ച്ച് 2 ഞായറാഴ്ച മുക്തൈനഗര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് പരാതി നല്‍കിയിരുന്നു.
സ്ത്രീകള്‍ക്ക് കുറ്റകൃത്യരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചു. മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ പെണ്‍മക്കള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍, സാധാരണക്കാര്‍ എന്ത് അനുഭവിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
പ്രതികള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ മഹാരാഷ്ട്രയില്‍ നടന്നുവരുന്ന രാഷ്ട്രീയ യുദ്ധത്തിന്റെ ആക്കം കൂടിയിരിക്കുകയാണ്. തുടര്‍ന്ന്, കുറ്റവാളികളെ പിടികൂടാന്‍ അധികൃതര്‍ അടിയന്തര അന്വേഷണവും തിരച്ചിലും ആരംഭിച്ചു. അന്വേഷണത്തിനിടെ, പ്രതികളില്‍ ചിലര്‍ അനികേത് ഭോയ്, പിയൂഷ് മോര്‍, സഹം കോലി, അനുജ് പാട്ടീല്‍, കിരണ്‍ മാലി, സച്ചിന്‍ പാല്‍വി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
Former BJP corporator Piyush More, Currently in Shinde faction Shiv Sena is one of the accused for allegedly stalked and molested the Union Minister Raksha Khadse's minor daughter and her friends. You'll hardly see Propaganda News Agency @ANI reporting this. pic.twitter.com/AZw1ivtUZN
— Mohammed Zubair (@zoo_bear) March 3, 2025
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിയായ പിയൂഷ് മോര്‍ മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകനാണ്. നിലവില്‍ ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏകനാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
മറ്റൊരു പ്രതിയായ അനികേത് ഭോയിക്ക് ശിവസേന ഷിന്‍ഡെ ഗടാച്ചെ എംഎല്‍എ ചന്ദ്രകാന്ത് പാട്ടീലുമായി അടുത്ത ബന്ധമുണ്ട്. മുക്തായ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാപ്രവൃത്തി, കൊലപാതകം എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് കേസെടുത്തിട്ടുള്ള, മറ്റൊരു ചരിത്രവുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു.
സംഭവത്തില്‍ ജല്‍ഗാവ് പോലീസ് ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
”ഞാന്‍ ഗുജറാത്തിലായിരുന്നു, അതിനാല്‍ എന്റെ മകള്‍ പോകാന്‍ അനുവാദം ചോദിക്കാന്‍ എന്നെ വിളിച്ചു, പത്രപ്രവര്‍ത്തകരോട് സംസാരിച്ച ബിജെപി നേതാവ് പറഞ്ഞു. ഒരു ഗാര്‍ഡിനെയും രണ്ടോ മൂന്നോ സ്റ്റാഫ് അംഗങ്ങളെയും കൂടെ കൊണ്ടുപോകാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. അപ്പോഴാണ് എന്റെ മകളെയും അവളുടെ സുഹൃത്തുക്കളെയും പ്രതികള്‍ പിന്തുടരുകയും തള്ളുകയും ചെയ്തത്. അവരുടെ ഫോട്ടോകളും വീഡിയോകളും എടുത്തു. എന്റെ സ്റ്റാഫ് എതിര്‍ത്തപ്പോള്‍, ആണ്‍കുട്ടികള്‍ അച്ചടക്കമില്ലാതെ പെരുമാറി, തുടര്‍ന്ന് ഒരു ജനക്കൂട്ടംതന്നെ അവിടെ തടിച്ചുകൂടി, നേതാവ് വ്യക്തമാക്കി.
24ന് ഒരു പൊതു പരിപാടിയില്‍ വെച്ച് അതേ ആണ്‍കുട്ടികളുടെ സംഘം തന്നോട് മോശമായി പെരുമാറിയതായി മകള്‍ പറഞ്ഞതായി ഖഡ്‌സെ പറഞ്ഞു. എംപിയുടെയോ കേന്ദ്രമന്ത്രിയുടെയോ മകള്‍ക്ക് നമ്മുടെ രാജ്യത്ത് ഇത്തരം പീഡനം നേരിടേണ്ടിവരുന്നുവെങ്കില്‍, സാധാരണ സ്ത്രീകളുടെ അവസ്ഥ സങ്കല്‍പ്പിച്ചുനോക്കണമെന്ന് പ്രതിപക്ഷത്തിന്റെ വാക്ക് കടമെടുത്തുകൊണ്ട് നേതാവ് പ്രസ്താവിച്ചു.
എന്തായാലും സംഭവം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ മകളെ ഉപദ്രവിച്ചതില്‍ ഷിന്‍ഡെ സേന ഭാരവാഹികള്‍ക്ക് പങ്കുണ്ടെന്ന് എംപിയും ശിവസേന വിഭാഗത്തിന്റെ ഉപനേതാവുമായ പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.