എറണാകുളം: പി.വി ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ലയെന്ന് നുണ പറയുകയാണെന്നു ട്വൻറി ട്വൻറി കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം. തന്നെ രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു.
ശ്രീനിജനെ നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും. ശ്രീനിജൻ മാത്രമല്ല ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നുവെന്നും സാബു ജേക്കബിന്റെ വെളിപ്പെടുത്തൽ. കൂടാതെ സിപിഎം നേതാക്കൾ പണം വാങ്ങീട്ടുണ്ട്. ഒന്നിനും രസീത് ഇല്ലായിരുന്നു.
അതേസമയം തൻറെ ഉത്പന്നങ്ങളെകുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജൻ. അതേ ശ്രീനിജിൻ തന്റെ സ്ഥാപനത്തിൽ വന്നു സാധനങ്ങൾ വാങ്ങിയത് കൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്. ട്വൻറി ട്വൻറി പഞ്ചായത്തുകളിലെ വികസന പ്രവർത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ എസ് സി എസ് ടി നിയമപ്രകാരം പരാതി നൽകലാണ് ശ്രീനിജൻറെ ശീലം. നിലവിൽ ഒരു മുന്നണിയുമായും തങ്ങൾ കൈ കോർക്കുന്നില്ല എന്നും സാബു ജേക്കബ്ബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.