കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും സ്വർണം മോഷ്ടിച്ചു എന്ന കേസിൽ മുൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ദ്വാരപാലക ശിൽപങ്ങളുടെ കേസിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പത്മകുമാറിൻറെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
















































