ഗുവാഹത്തി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അസമിലെ അഞ്ച് വ്യത്യസ്ത മേഖലകളിലായി 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചാകും നിക്ഷേപം നടത്തുകയെന്നാണ് വിവരം.
‘അഡ്വാന്റേജ് അസം’ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു അംബാനി പ്രഖ്യാപനം നടത്തിയത്.
2018 ലെ നിക്ഷേപ ഉച്ചകോടിയില്‍ 5,000 കോടിയുടെ നിക്ഷേപം റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിക്ഷേപങ്ങള്‍ 12,000 കോടി രൂപ കവിഞ്ഞു. അതിനുസമാനമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അംബാനി പറഞ്ഞു.
ഹരിതം, ആണവോര്‍ജ്ജം, ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല, റിലയന്‍സിന്റെ റീട്ടെയില്‍ സ്റ്റോറുകളുടെ വ്യാപനം എന്നീ മേഖലകളിലാകും നിക്ഷേപം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Reliance is ready to establish a foothold in the AI wave in Assam; Ambani says it will invest Rs 50,000 crore in Assam in the next five years