സൂപ്പര്‍ഹിറ്റായി കിയ സിറോസ്, ജനുവരി മൂന്നിന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ ലഭിച്ചത് 20163 ബുക്കിങ്ങുകള്‍. പെട്രോള്‍ മോഡലിനാണ് 67 ശതമാനവും ബുക്കിങ്ങുകള്‍ ലഭിച്ചത്. ഡീസലിന് 33 ശതമാനം ബുക്കിങ് ലഭിച്ചു. ബുക്ക് ചെയ്തതില്‍ 46 ശതമാനം ആളുകള്‍ ഉയര്‍ന്ന മോഡലുകളാണ് തിരഞ്ഞെടുത്തത്.
നിറം വച്ച് നോക്കുകയാണെങ്കില്‍ 32 ശതമാനം ആളുകള്‍ ഗ്ലേസിയര്‍ വൈറ്റ് എന്ന നിറം തെരഞ്ഞെടുത്തപ്പോള്‍ 26 ശതമാനം ആളുകള്‍ അറോറ പേള്‍ ബ്ലാക്കും 20 ശതമാനം ആളുകള്‍ ഫ്രോസ്റ്റ് ബ്ല്യൂവും തിരഞ്ഞെടുത്തു. ഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്യുവി സിറോസിനെ പുറത്തിറക്കിയത്.
8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.