BREAKING NEWS

അന്നേ തടഞ്ഞിരുന്നെങ്കിൽ ഇന്നീ മരണം ഒഴിവാക്കാമായിരുന്നു!! ‘വിദ്യാർഥികളെ തല്ലാൻ അധ്യാപകർക്കു ഭയം, എന്തു ചെയ്താലും പിൻതുണയ്ക്കുന്ന നിലപാടാണ് രക്ഷിതാക്കൾക്ക്, കഴിഞ്ഞവർഷവും ഷഹബാസിനെ ആക്രമിച്ച കുട്ടികൾ 10ാം ക്ലാസ് വിദ്യാർഥികളെ മർദ്ദിച്ചിരുന്നു

· · 1 min read
Share: Copied!

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്നു പേർ കഴിഞ്ഞ വർഷവും മറ്റു വിദ്യാർഥികളെ മർദിച്ചിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ താമരശ്ശേരി സ്കൂളിലെ പത്താം ക്ലാസുകാരെയാണ് മർദിച്ചത്. സ്കൂളിനു സമീപത്തും വയലിലുമായാണ് അന്ന് സംഘട്ടനമുണ്ടായത്. ഇവരുടെ മർദ്ദനത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. രക്തമുൾപ്പെടെ റോഡിൽ വീണിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അന്നു മർദിച്ച വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കൾ എത്തുകയായിരുന്നു.

എല്ലാവർക്കും പ്രിയപ്പെട്ടവൻ, പഠനത്തിൽ മിടുക്കൻ!! കോരങ്ങാട് അങ്ങാടിയിൽ നിന്നും വൈകുന്നേരത്തെ ചായയ്ക്ക് കടി വാങ്ങാൻ ഉപ്പയുടെ കയ്യിൽ നിന്നും 80 രൂപയും മേടിച്ച് കൂട്ടുകാരനൊപ്പം ഷഹബാസ് ഇറങ്ങിയത് മരണത്തിലേക്ക്…

അതേ സമയം വിദ്യാർഥികൾ എന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വിദ്യാർഥികൾ അക്രമം നടത്തുന്നതെന്ന് താമരശ്ശേരി സ്കൂൾ പിടിഎ അംഗായ പി.ടി. നജീബ് പറഞ്ഞു. ‘‘ഇന്ന് വിദ്യാർഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകർക്ക് ഭയമാണ്. വിദ്യാർഥികൾ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കൾക്ക്. അതിനാൽ എന്തും ചെയ്യാമെന്ന നിലയിലേക്ക് കുറച്ചു കുട്ടികൾ മാറി. എന്റെ മകന്റെ അടുത്ത സുഹൃത്താണ് ഷഹബാസ്. ഷഹബാസിന്റെ പിതാവ് ഇക്ബാലും ഞാനും സഹപാഠികളായിരുന്നു. പ്രതികളായ 5 കുട്ടികളുടെയും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.

എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് നിലനിൽക്കില്ല, എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച, പിടികൂടിയപ്പോൾ വൈദ്യ പരിശോധന നടത്തിയില്ല, 7 പേർക്കെതിരെ മതിയായ തെളിവുകളില്ല- അന്വേഷണ റിപ്പോർട്ട്

പലപ്പോഴും വിദ്യാർഥികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ തയാറാകുന്നില്ല. പല കുട്ടികളും പെരുമാറുന്നത് കുട്ടികളെപ്പോലെയല്ല. ചിലരെല്ലാം ക്രിമിനൽ മനസ്സുള്ളവരാണ്. അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല. അധ്യാപകരിൽ പലരും കുട്ടികളെ ഭയന്നാണ് ജീവിക്കുന്നത്. രക്ഷിതാക്കൾ കുട്ടികൾ ചെയ്യുന്നതിനെല്ലാം പൂർണ പിന്തുണ നൽകുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഷഹബാസ് യാതൊരു പ്രശ്നത്തിലും ഇടപെടാത്തവനാണ്. ഇതിനു മുൻപ് എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായി അറിവില്ല.’’ നജീബ് മനോരമ ഓൺലൈനോടു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെ ഇതേ സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്യുമ്പോൾ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കൂവി. ഇതോടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമായി. അന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങൾ വിദ്യാർഥികൾ നടത്തിയത്. എളേറ്റിൽ വട്ടോളിയിലെ എംജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷഹബാസ്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026