കണ്ണൂർ: നഗരത്തിൽ റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ്. കേസിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഒന്നാം പ്രതിയാണ്. കെവി സുമേഷ് എംഎൽഎ ഉൾപ്പെടെ കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയെ കേസെടുത്തതായി പോലീസ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
കണ്ണൂർ നഗരത്തിൽ കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഒരു മണിക്കൂര്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ? ’21 %’ ഹ്രസ്വദൃഷ്ടിക്ക് സാധ്യത
അതേസമയം റോഡ് മുടക്കിയുള്ള സമരത്തിനെതിരായ പോലീസിൻറെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എംവി ജയരാജൻറെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് സമരം. കേന്ദ്രം സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ സമരത്തിൻറെ ആവശ്യമില്ലെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.