BREAKING NEWS

മകൻ കഞ്ചാവുപയോ​ഗിച്ചുവെന്ന് സമ്മതിച്ചത് എക്സൈസിനെ ഭയന്ന്, ദേഹോപദ്രവമേൽപിച്ചു, കേസെടുത്തത് മെഡിക്കൽ പരിശോധന നടത്താതെ, സ്റ്റേഷനിൽ തടഞ്ഞുവച്ചത് ലഹരി കണ്ടെത്താതെ- യു പ്രതിഭ എംഎൽഎയുടെ മൊഴി

· · 1 min read
Share: Copied!

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിൽ തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെയും മൊഴിയെടുത്തത്. എക്സൈസിന്റെ നടപടിയിൽ വീഴ്ചയുണ്ടായി എന്ന് എംഎൽഎ നൽകിയ മൊഴിയിൽ പറയുന്നു.

തന്റെ മകനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് യാഥൊരുവിധ മെഡിക്കൽ പരിശോധനയില്ലാതെയാണ്. മകനെ എക്സൈസ് സംഘം ദേഹോപദ്രവമേൽപ്പിച്ചു. അതിൽ ഭയന്നാണ് ‌അവൻ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവച്ചു. മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നൽകി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്.

കാർ പണയത്തിനെടുക്കാൻ അമ്മയെ കൊണ്ട് ലോണെടുപ്പിച്ചു, യാത്ര ആഡംബര കാറിൽ, ഫോൺ കോളുകളെല്ലാംതന്നെ വാട്സ്ആപ്പ് വഴി, പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം

കഴിഞ്ഞ ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കഞ്ചാവുപയോ​ഗിച്ചതിന്റെ പേരിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. അതേസമയം കേസെടുത്ത ഉദ്യോ​ഗസ്ഥരോട് അന്വേഷണ ഉദ്യോ​ഗസ്ഥനുമുൻപിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ സാമ്പത്തിക ബാധ്യത?, ഉമ്മുമ്മയെ കൊലപ്പെടുത്തിയത് സ്വർണം നൽകാത്തതിലുള്ള വൈരാ​ഗ്യം, കൊലയ്ക്കു മുൻപ് മദ്യപിച്ചിരുന്നതായും മൊഴി, അരുംകൊലയ്ക്ക് ശേഷം കുളിയും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക്…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026