കൊച്ചി: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. മുൻ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി വിഎസ് ചന്ദ്രശേഖരൻ ഉൾപ്പെടെ 7 പേർക്കെതിരെ പരാതി നൽകിയത്.
സിനിമയുടെ ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നിർമാതാവിന് ചന്ദ്രശേഖരൻ കാഴ്ചവെച്ചുവെന്നാണ് കേസ്. എന്നാൽ പിന്നീട് നടന്ന ചോദ്യംചെയ്യലിൽ പരാതിക്കാരിയുടെ മൊഴിയിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. മാത്രമല്ല ഒപ്പം ഒന്നാംപ്രതിയായ നിർമാതാവ് ആരാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.