ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും.
തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാട് കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.