OTHERS

ഇടപാടുകള്‍ ഇനി കൂടുതല്‍ സുരക്ഷിതം; ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ

· · 1 min read
Share: Copied!

ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും.

തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാട് കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

BREAKING NEWS
ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല... നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍
18 Jul 2026
BREAKING NEWS
"സഭയെ മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ട", ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്?? കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല, പി സി ജോര്‍ജിനും മകനുമെതിരെ പാലാ ബിഷപ്പ്
13 Apr 2026
LATEST UPDATES
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.
03 Apr 2026
BREAKING NEWS
സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'... പുതിയൊരു മുന്നേറ്റത്തിന് തുടക്കം
09 Mar 2026