BREAKING NEWS

ഹോസ്റ്റൽ മുറിയിൽ 13 കാരനു പീഡനം, പീഡനവിവരം മറച്ചുവച്ച് വൈസ് പ്രിൻസിപ്പൽ കുട്ടിയെ മർദ്ദിച്ചു, മൂന്നുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർഥിയുടെയും മാതാപിതാക്കളുടേയും പരാതിയിലാണ് നടപടി.

‘ഭർത്താവിന്റെ അമ്മ നിരന്തരം അപമാനിക്കുന്നു… കൊല്ലാൻ എന്തെങ്കിലും മരുന്നു പറഞ്ഞുതരണം ഡോക്ടർ… പ്ലീസ്’, യുവതി ഡോക്ടർക്കയച്ച സന്ദേശത്തിൽ കേസെടുത്ത് പോലീസ്

അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22) എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഈ വിവരം പുറത്തുപറയാതെ മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖി(54) നേയും പോലീസ് അറസ്റ്റ് ചെയ്തു.

നിലവിലുള്ള റെക്കോർഡ് പഴങ്കഥയാക്കി പൊന്നിന്റെ തേരോട്ടം, 280 രൂപ വർദ്ധിച്ച് പവന് 64,560 രൂപയായി, ആഭരണപ്രേമികൾക്ക് തീണ്ടാപ്പാടകലെയോ ഇനി പൊന്നിന്റെ സ്ഥാനം?

ഷെമീർ, മുഹ്സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പേലീസിൽ അറിയിച്ചില്ലെന്നു മാത്രമല്ല ഇയാൾ കുട്ടിയെ മർദിച്ചതായും പരാതിയിലുണ്ട്. ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ കല്ലമ്പലം പോലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026