ശ്രീനഗർ: പഹൽഗാം ഭീകരാ ക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിന് തൊട്ടടുത്ത വ്യോമ ത്താവളങ്ങളിൽ പാകിസ്ഥാൻ സൈനിക വിമാനങ്ങൾ വിന്യ സിച്ചതായി റിപ്പോർട്ട്. വ്യോ മസേനയ്ക്ക് ജാഗ്രതാ നിർദേശം നൽകിയതായും വിവരങ്ങളുണ്ട്. ഭീകരസംഘത്തിലെ മൂന്നു പേർ പാകിസ്ഥാനിൽ നിന്നു ള്ളവരാണെന്നാണു റിപ്പോർട്ട്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈ റ്റായ ഫ്ലൈറ്റ് റഡാർ 24ൽ നി ന്നുള്ള സ്ക്രീൻ ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പാകിസ്ഥാൻ വ്യോമസേനാ (പിഎഎഫ്) ഹെലികോപ്റ്ററുകൾ കറാച്ചി യിലെ സതേൺ എയർ കമാൻ ഡിൽ നിന്നും ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള സൈനിക താവളങ്ങളിലേക്ക് നീങ്ങുന്നതായാണ് സ്ക്രീൻ ഷോ ട്ട് കാണിക്കുന്നത്.
പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രമായ നൂർ ഖാൻ എയർ ബേസ് ഇന്ത്യൻ അതിർത്തിയോടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭീകരാക്ര മണത്തിനു തൊട്ടുപിന്നാലെയു ള്ള പാകിസ്ഥാൻ്റെ നീക്കം സം ശയാസ്പദമായാണ് ഇന്ത്യൻ അധികൃതർ വീക്ഷിക്കുന്നത്. ഇത്തവണ അതിർത്തി ഗ്രാമ ങ്ങളിൽ നിന്നു പാകിസ്ഥാൻ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപേ അതിർത്തി യിലും നിയന്ത്രണ രേഖയിലും കുഴിബോംബുകൾ സ്ഥാപിച്ചെന്നും റിപ്പോർട്ടുണ്ട്. പാക് ചാര സംഘടന ഐഎസ്ഐയും ജാഗ്രതയിലാണ്.
2016ൽ ഉറിയിലും 2019ലെ പുൽവാമയിലുമുണ്ടായ ഭീകരാ ക്രമണങ്ങൾക്ക് ഇന്ത്യ അതി ശക്തമായ തിരിച്ചടി നൽകി യിരുന്നു.ഉറി ആക്രമണത്തിനു കര സേനയുടെ കമാൻഡോകൾ നിയന്ത്രണ രേഖ കടന്ന് മിന്ന ലാക്രമണത്തിലൂടെ മറുപടിനൽകിയപ്പോൾ, പുൽവാമ യിൽ സിആർപിഎഫ് ജവാ ന്മാരുടെ ജീവനെടുത്ത ഭീകരാ ക്രമണത്തിന് ബാലാക്കോട്ടി ലെ വ്യോമാക്രമണമായിരുന്നു മറുപടി.
പാക് സേനാ മേധാവി ജന റൽ അസിം മുനീർ പ്രവാസി കളായ പാകിസ്ഥാനികളുടെ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയ്ക്ക് ആക്രമണവുമാ യി ബന്ധമുണ്ടെന്ന വിലയിരു ത്തലുകളുമുണ്ട്.കശ്മീരിനെ ഒരിക്കലും മറ ക്കാനാവില്ലെന്നും അതു പാകി സ്ഥാൻറെ കഴുത്തിലെ രക്തക്കു ഴലാണെന്നുമായിരുന്നു അസിം മുനീറിന്റെ പ്രസ്താവന. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെ പങ്കെടു ത്ത ചടങ്ങിലാണ് കശ്മീരിനെ ക്കുറിച്ചു പറഞ്ഞതിനു പുറമേ പാക് മുസ്ലിങ്ങൾ ഇന്ത്യക്കാരെ ക്കാൾ മേൽക്കോയ്മയുള്ളവരാ ണെന്നതടക്കം വിദ്വേഷ പരാ മർശങ്ങളും അസിം മുനീർ നട ത്തിയിരുന്നു.