ശ്രീനഗർ: നുണകള്‍ പറയുന്ന കാര്യത്തിൽ പാകിസ്താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
“നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണ്. ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നു. അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും ബലൂചിസ്ഥാനിലെയും ജനങ്ങള്‍ക്കുമേലുള്ള ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഷഹ്ബാസ് ഷരീഫിനോട് പറയാനുള്ളത്.
ഷഹ്ബാസ് ഷരീഫിന്റെയും അസിം മുനീറിന്റെയും നേതൃത്വത്തിലുള്ള പാകിസ്താന്‍ സൈന്യവും ഗവണ്‍മെന്റുമാണ് സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുന്നത്”, വായിദ് പറഞ്ഞു.