BREAKING NEWS

നുണ പറയുന്ന കാര്യത്തിൽ പാകിസ്ഥാന് നൊബേൽ സമ്മാനം കൊടുക്കണം, തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീർ ഉൾപ്പെടെ നുണയന്മാർ, ട്രംപിന് മുന്നേ ഇവർക്കാണ് പുരസ്കാരം ലഭിക്കേണ്ടതെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി

· · 1 min read
Share: Copied!

ശ്രീന​ഗർ: നുണകള്‍ പറയുന്ന കാര്യത്തിൽ പാകിസ്താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

“നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണ്. ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നു. അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും ബലൂചിസ്ഥാനിലെയും ജനങ്ങള്‍ക്കുമേലുള്ള ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഷഹ്ബാസ് ഷരീഫിനോട് പറയാനുള്ളത്.

ഷഹ്ബാസ് ഷരീഫിന്റെയും അസിം മുനീറിന്റെയും നേതൃത്വത്തിലുള്ള പാകിസ്താന്‍ സൈന്യവും ഗവണ്‍മെന്റുമാണ് സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുന്നത്”, വായിദ് പറഞ്ഞു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026