കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി.
എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും.
ക്ലൗഡ്- പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർ നിർവചിക്കുകയാണ്.
പ്രധാന ഫീച്ചറുകൾ
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു
വേഗതയേറിയതും തടസ്സമില്ലാത്തതുമായ, തൽക്ഷണ ബൂട്ട്-അപ്പ്
വൈറസുകളിൽ നിന്നും മാൽവെയറിൽ നിന്നും നെറ്റ്വർക്ക്-ലെവൽ പരിരക്ഷ
ഒരു ജിയോ സെറ്റ്-ടോപ്പ് ബോക്‌സ്, കീബോർഡ്, മൗസ്, സ്‌ക്രീൻ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ആക്സസ് ചെയ്യാം
ഇന്ത്യയുടെ യഥാർത്ഥ ആവശ്യകത നിറവേറ്റുന്നതാണ് ജിയോപിസി. യാതൊരുവിധ മെയിന്റനൻസും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോപിസിയെന്ന റിലയൻസ് ജിയോ വ്യക്തമാക്കി.
സർഗ്ഗാത്മകതയും ഉൽപ്പാദനക്ഷമതയും ശാക്തീകരിക്കുന്നതിനായി, ജിയോപിസി അഡോബിയുമായി പങ്കാളിത്തവും ഏർപ്പെടുത്തിയിട്ടുണ്ട്, ലോകോത്തര ഡിസൈൻ, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു ഇത്. എല്ലാ പ്രധാന എഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജിബി ക്ലൗഡ് സ്റ്റോറേജും സബ്‌സ്‌ക്രിപ്ഷനിൽ ലഭ്യമാണ്.
ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കായി നിർമ്മിച്ചിരിക്കുന്നതാണ് ജിയോപിസി – ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവർ, പാർട്ട് ടൈം ജോലിക്കാർ മുതൽ സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് വരെ ഇതുപയോഗപ്പെടുത്താം. നിലവിലെ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്കെല്ലാം ജിയോപിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യമായി സേവനങ്ങൾ ആസ്വദിക്കാം.
വളരെ സ്മാർട്ട് ആയും, സുരക്ഷിതമായും ഭാവിയിൽ ഒരു വിധ പ്രശ്‌നങ്ങളില്ലാതെയും കംപ്യൂട്ടിംഗ് സുഗമമാക്കാൻ ജിയോപിസിക്ക് സാധിക്കും. കംപ്യൂട്ടർ ഉടമസ്ഥതയുടെ ഒരു വിധ ബാധ്യതയുമില്ലാതെ ഇത് സാധ്യമാകുമെന്നതാണ് പ്രത്യേകത.
എങ്ങനെ സെറ്റ് ചെയ്യാം
ജിയോ സെറ്റ്‌ടോപ് ബോക്‌സ് പവർ ഓൺ ചെയ്യുക. ആപ്പ് സെക്ഷനിലേക്ക് പോയി ജിയോ പിസി ആപ്പ് ക്ലിക്ക് ചെയ്ത്, ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷനിലേക്ക് പോയാൽ മതി. മൗസും കീബോർഡും പ്ലഗ് ഇൻ ചെയ്യണം. ജിയോ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് യൂസ് ചെയ്യാം.
പ്രധാന സവിശേഷതകൾ
പ്രതിമാസം 400 രൂപയുടെ പ്ലാനിൽ ജിയോപിസി ലഭ്യമാകും
ഹാർഡ് വെയർ ആവശ്യകത ഇല്ല, ഏതൊരു സ്‌ക്രീനിനെയും സ്മാർട്ട് പിസി ആക്കി മാറ്റാം
അതിവേഗ ബൂട്ട് അപ്പ് വാഗ്ദാനം ചെയ്യുന്നു, സിസ്റ്റം സ്ലോ ആകില്ല
സമഗ്ര നെറ്റ് വർക്ക് ലെവൽ സെക്യൂരിറ്റി-വൈറസ്, മാൽവെയർ, ഹാക്കിംഗ് പേടി വേണ്ട
ലേണിംഗ്, വർക്ക്, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി എഐ ടൂളുകൾ
ജിയോഫൈബർ, ജിയോഎയർഫൈബർ യൂസേഴ്‌സിന് ഇന്ത്യയിലുടനീളം ലഭ്യമാകും
ഒരു മാസത്തെ സൗജന്യ ട്രയൽ. ജിയോവർക്ക് സ്‌പേസ്, മൈക്രോസോഫ്റ്റ് ഓഫീസ് (ബ്രൗസർ), 512 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവ ലഭ്യം.