‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികൾ രചിച്ചത് വിനായക് ശശികുമാർ. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ”സരിഗമാ ” ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്.
ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് “ഓണം മൂഡ്” എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റംസാൻ, ഗൗരി കിഷൻ എന്നിവരുടെ തകർപ്പൻ ഡാൻസ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവർക്കൊപ്പം ശബരീഷ് വർമ്മ, ജീവ ജോസഫ്, നരെയ്ൻ, ഭഗത് മാനുവൽ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങൾ ചുവടു വെക്കുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ ഓണം സീസണിൽ ചിത്രം തിയറ്ററുകളിലെത്തും എന്നാണ് സൂചന. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.
ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ- ശബരി.