അഡ്വ ഹീര ജെൻസൻ നീലംകാവിൽ
അഞ്ചു വയസുള്ള മകനെയും കൊണ്ടാണ് ഞാൻ “നരി വേട്ട “ക്കു ഇറങ്ങിയത്. .എന്റെ ഫോണിലെ യൂട്യൂബിൽ ഞാൻ മിക്കപ്പോഴും സമരങ്ങൾ കാണുന്നത് അവൻ കാണാറുണ്ട്. സിനിമകൾ കാണാൻ പോകുമ്പോൾ അവനെയും കൂടെ കൊണ്ടുപോകാറുണ്ട്. …
ഇപ്പോൾ നരിവേട്ട കണ്ടു ഇറങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചത് ” ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ ?“എന്നാണ്. .
അതെ.
എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ്. … പോലീസും, മാറി മാറി ഭരിച്ച ഭരണകൂടവും കൊന്നു തള്ളിയ ഒരു കൂട്ടം ജനതയുടെ പോരാട്ടത്തിന്റെ, കനൽ വഴിയാണ് നരിവേട്ട. …
Abin Joseph നിങ്ങൾ എഴുതിവെച്ചേക്കുന്നത് ഒരു സിനിമകഥയല്ല, ചരിത്രമാണ്. ..നിങ്ങൾ മലയാള സിനിമയെ പറയന്റെയും പുലയന്റെയും ആദിവാസിയുടെയും ദളിതന്റെയും , കുടിലിലേക്ക് എത്തിച്ചിരിക്കുന്നു .
നിങ്ങൾ അവര് തുപ്പിയ ചോരയുടെ കണക്കു ചോദിച്ചിരിക്കുന്നു .
വെടിയേറ്റും വെന്തും മരിച്ച ഒരു കൂട്ടം പാവം മനുഷ്യരുടെ, അസ്ഥി കൂടങ്ങൾ പുറത്തെടുത്തിരിക്കുന്നു. .
ഒരു എഴുത്തുകാരന് ചരിത്രത്തോടും അടിച്ചമർത്തപെട്ടവനോടും എത്രത്തോളം നീതി കാണിക്കാം, അതിന്റെ പരമാവധി നിങ്ങൾ ചെയ്തിരിക്കുന്നു. ..
നന്ദിയുണ്ട് ..
മനുഷ്യനായതിന്. .
മുത്തങ്ങ സമരം മറക്കാതിരുന്നതിന്. .
അല്ലെങ്കിലും അടിച്ചമർത്തപ്പെട്ടവന്റെ കണ്ണീരും കനലും നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് ഇതുപോലെ പറഞ്ഞു തരാൻ സാധിക്കുക.?
പെലയകുരിശു സത്യവും നരിവേട്ടയും എഴുതിതീർത്ത ആ വിരലുകൾ ഇനിയും ഒരുപാട് ചലിക്കട്ടെ. .തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ ഇനിയുമുറക്കെ, ഇതിലുമുറക്കെ വിളിച്ചു പറയാൻ ആവട്ടെ. .
ഇതിലും മികച്ച കാസ്റ്റിങ് ഈ സിനിമയ്ക്കു കിട്ടാനില്ല. ..ഒരു പോലീസ് കോൺസ്റ്റബിളിന്റെ എല്ലാ അവസ്ഥന്തരങ്ങളും ടോവിനോ മനോഹരമാക്കി. .സുരാജ് മിതാഭിനയം കൊണ്ടും ഞെട്ടിച്ചുകളഞ്ഞു. .
പക്ഷെ എനിക്ക് പറയാനുള്ളത് വേറെ രണ്ടു പേരെ കുറിച്ചാണ്. .
ആര്യ സലീമിനെ കുറിച്ചും ആദിവാസിയായി
അഭിനയിച്ച ആ പയ്യനെക്കുറിച്ചും. .
തുടക്കം മുതൽ ഒടുക്കം വരെ ആര്യ സലീമിനെ കാണുമ്പോൾ നമുക്ക് ഒരു ഊർജം വരും. .ശരീരത്തിലാകെ ഒരു കോരിതരിപ്പുണ്ടാകും. .നമ്മളും അവരോടൊപ്പം
അനീതിക്കെതിരെ കൈകൾ ഉയർത്തും. . ഇൻക്വിലാബ് വിളിക്കും. .എന്തൊരു സ്ത്രീ ആണവർ. .എന്തൊരു കരളുറപ്പാണ് അവരുടേത്. .
പിന്നെ ആ പയ്യൻ. .അവന്റെ കണ്ണിലുണ്ട് എല്ലാം. .അവന്റെ കണ്ണോർക്കുമ്പോൾ നമ്മുടെ ഹൃദയം ഇടിക്കും. .അടിച്ചമർത്തപെട്ടവൻ വിപ്ലവകാരിയാവുന്നു. . നിസഹായതയും ചങ്കുറപ്പും വിപ്ലവവും എല്ലാം കണ്ണിലൂടെ മിന്നിമറിയുന്നു.
ഈ സിനിമ പറഞ്ഞു വെക്കുന്നത് മുത്തങ്ങ സമരം മാത്രമല്ല. .
വർഗീസ്
മധു
എല്ലാ പേരുകളും നമ്മൾ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. .
മാത്രമല്ല, തണ്ടർ ബോൾട്ട് കൊന്നു തള്ളിയ പോലീസുകാരുടെ കണക്കും ചോദിച്ചിട്ട് തന്നെയാ പടം അവസാനിക്കുന്നത് .
സിനിമ പറഞ്ഞുവെക്കുന്നത് സമരങ്ങളുടെ കഥ മാത്രമല്ല… ഇനിയും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു…
എല്ലാ മാവോയിസ്റ് ആക്രമങ്ങളും നടത്തിയത് മാവോയിസ്റ്റുകളാണോയെന്ന് പരിശോധികേണ്ടിയിരിക്കുന്നു…
മാവോയിസം എന്താണെന്നു തലമുറകൾ പഠിക്കേണ്ടിരിക്കുന്നു…
മാവോയിസ്റ്റാവുന്നത് തെറ്റല്ല എന്ന നീതിയുക്തമായ കോടതി വിധികളുടെ കാമ്പ് തേടി പോകേണ്ടിയിരിക്കുന്നു…
നരിവേട്ട ഒരു സിനിമ മാത്രമല്ല,
സമരമാണ്…
ചരിത്രമാണ്…
നമ്മൾ ഓരോരുത്തരും വേട്ടയാടപ്പെട്ട ആ ജനതയോടൊപ്പം ഇനിയെങ്കിലും നിക്കേണ്ടിയിരിക്കുന്നു എന്നുള്ള ഓർമപ്പെടുത്തൽ ആണ്. .👣