BREAKING NEWS

ആൾമാറാട്ടം നടത്തി തന്റെ ഫ്ലാറ്റിൽ നിന്ന് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും അടിച്ചുമാറ്റി, സഹതാരത്തിനെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ, പ്രതികരിക്കാതെ ആരുഷി

· · 1 min read
Share: Copied!

ന്യൂ‍ഡൽഹി: തന്റെ സഹതാരം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ രം​ഗത്തി. ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ചു കളിച്ചു വളർന്ന ഇരുവരും വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സ് ടീമിലെ സഹതാരമായ ആരുഷി ഗോയലിനെതിരെയാണ് ദീപ്തിയുടെ ആരോപണം. ആരുഷി ആൾമാറാട്ടം നടത്തി 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്നാണു ദീപ്തിയുടെ പരാതി. കൂടാതെ ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയോളം മൂല്യമുള്ള യുഎസ് കറൻസിയും ആരുഷി കൊണ്ടുപോയതായും ദീപ്തി ആരോപിച്ചു.

അതേസമയം ദീപ്തി ശർമയ്ക്കു വേണ്ടി സഹോദരനാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദീപ്തിയും ആരുഷിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ചു കളിച്ചു വളർന്ന ഇരുവരും, പിന്നീട് വനിതാ പ്രീമിയർ ലീഗിലും സഹതാരങ്ങളായി. ഇതിനിടയ്ക്കു കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് ആരുഷി പല തവണ ദീപ്തിയിൽനിന്ന് പണം കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ലഭിക്കാതിരുന്നതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പോലീസിനെ സമീപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

‘‘ദീപ്തിയുടെ ആഗ്ര നഗരത്തിലെ ഫ്ലാറ്റിൽ കയറിയ ആരുഷി ആഭരണങ്ങളും യുഎസ് കറൻസികളും മോഷ്ടിച്ചു. വീടിന്റെ ലോക്ക് മാറ്റി മറ്റൊരു ലോക്ക് സ്ഥാപിച്ചു. രണ്ട് വർഷത്തിനിടെ 25 ലക്ഷത്തോളം രൂപ നഷ്ടമായി.’’– തുടങ്ങിയ ആരോപണങ്ങളാണ് ദീപ്തിയുടെ സഹോദരൻ സുമിത് കുമാർ നൽകിയ പരാതിയിലുള്ളത്.

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ക്യാംപിലാണ് ദീപ്തി ശർമ ഇപ്പോഴുള്ളത്. അതുകൊണ്ടാണു സഹോദരൻ വഴി പോലീസിനെ സമീപിച്ചത്. അതേസമയം യുപി പോലീസിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ദീപ്തി. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ആരുഷി. ഇംഗ്ലണ്ട് എ ടീമിനെതിരെ മൂന്നു മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ള ആരുഷി 46 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. സീനിയർ ഇന്റർ സോൺ‌ ടൂർണമെന്റിൽ സെൻട്രൽ സോണിനായി അർധ സെഞ്ചുറിയടിച്ച് ആരുഷി തിളങ്ങിയിരുന്നു. ദീപ്തി ശർമയുടെ പരാതിയിൽ ആരുഷി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ പാക് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത് 20,000-ത്തിലധികം ഇന്ത്യക്കാരാണ്… പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയിൽ 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ ഉപേക്ഷിക്കപ്പെട്ടു!! യുഎന്നിൽ പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026