ബെലഗാവ്: ബംഗളൂരുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഐശ്വര്യ മഹേഷ് ലോഹര്‍ എന്ന 20 കാരിയെയാണ് 29 കാരന്‍ പ്രശാന്ത് കുന്ദേക്കര്‍ കുത്തിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് വിഷം കൊടുത്തു കൊല്ലാന്‍ നോക്കി. ശ്രമം വിഫലമായപ്പോള്‍ കൈവശമിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അവിടെവെച്ച് തന്നെ ഇയാളും കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു.
പെയിന്ററായി ജോലി ചെയ്തിരുന്ന പ്രശാന്ത് കുണ്ഡേക്കര്‍ മുമ്പ് ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അവളുടെ അമ്മയെ സമീപിച്ചിരുന്നു. സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവളുടെ അമ്മ ഉപദേശിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.