മാനന്തവാടി: വാഹനാപകടത്തില്‍ മലയാളി നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെ മൈസൂരുവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റു.
അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. തുടര്‍ന്ന്, മരണം സംഭവിച്ചു.
മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലെയും ധാരാളം റിയാലിറ്റി ഷോകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു അലീഷ. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.