NEWS

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൈസൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മലയാളിയായ നൃത്ത അധ്യാപിക മരിച്ചു

· · 1 min read
Share: Copied!

മാനന്തവാടി: വാഹനാപകടത്തില്‍ മലയാളി നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെ മൈസൂരുവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. തുടര്‍ന്ന്, മരണം സംഭവിച്ചു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലെയും ധാരാളം റിയാലിറ്റി ഷോകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു അലീഷ. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026