കാസര്‍കോട്: ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ ഫാസിസത്തെയും വർഗീയതയെയും അതോടൊപ്പം എസ്.ഡി.പി.ഐ.യും ജമാത്തെ ഇസ്ലാമിയുടെ വർഗീയനിലപാടുകളെയും സി.പി.എം. എതിർക്കുമെന്ന് എം എ ബേബി.
കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ സാധ്യമായ എല്ലായിടത്തും ബി.ജെ.പി.യെ നേരിടാൻ സഹകരിക്കും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് എം.എ. ബേബി മനസ്സ് തുറന്നത്. പാർട്ടിയിൽനിന്ന് പുറത്തുപോയ തെക്കുള്ള ഒരാൾ പറയുന്നു ബി.ജെ.പി.യുടെ 5000 വോട്ട് ലഭിക്കുമെന്ന്. ബി.ജെ.പി.-കോൺഗ്രസിന്റെ ഡീലിന്റെ കാര്യങ്ങൾ പാർട്ടിയിൽനിന്ന് പുറത്താക്കിയവരുടെ വാക്കിൽനിന്നാണ് വരുന്നത്.
പാർട്ടിയിൽനിന്ന് പോയവരുടെ പിന്നാലെ ആരും പോയിട്ടില്ല. തൊഴിലാളിവർഗ രാഷ്ട്രീയത്തെ വഞ്ചിച്ച് പുറത്തുപോയവരാണ് അവർ. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇവർ പാർട്ടി വിട്ടത്. സി.പി.എമ്മിന് എല്ലായിടത്തും ഒരേ നിലപാടുതന്നെയാണ്. കോൺഗ്രസിനാണ് ഒരോ സംസ്ഥാനത്തും ഒരോ നിലപാടുള്ളത്. ബി.ജെ.പി.ക്ക് നേതാക്കളെ സംഭാവന ചെയ്യുന്നത് കോൺഗ്രസാണ്.
രാഷ്ട്രീയമായി വേർതിരിവില്ലാത്ത പാർട്ടികളായി കോൺഗ്രസും ബി.ജെ.പിയും മാറിക്കഴിഞ്ഞു. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ സാധ്യമായ എല്ലായിടത്തും ഉപയോഗപ്പെടുത്തണമെന്നാണ് പാർട്ടി കോൺഗ്രസിൽ തീരുമാനം. കോൺഗ്രസിനെ തള്ളിപ്പറയുന്നില്ല. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ പലയിടങ്ങളിലും ബി.ജെ.പി.യെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂ.

















































