അങ്കമാലി: കേരളം സമ്പൂർണ്ണ ഹാൾമാർക്കിങ് സംസ്ഥാനമായി ഭക്ഷ്യ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമ്പൂർണ്ണ ഹാൾ മാർക്കിംഗ് സംസ്ഥാനമാകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയറിന്റെ രണ്ടാം ദിവസം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ് പി.കെ.അയ്മു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്,
എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡൻറ്മാരായ രത്ന കലാരത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്,
സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ
എം. സി. ദിനേശൻ, എൻടികെ.ബാപ്പു, നിതിൻ തോമസ്, അഹമ്മദ് പൂവിൽ,
ടി.വി.മനോജ് കുമാർ, അരുൺ മല്ലർ,
വി. ഗോപി.സി.എച്ച്. ഇസ്മായിൽ, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി.കെ.മനോജ് എന്നിവർ പ്രസംഗിച്ചു .