ബംഗളൂരു: ആറ് ആഴ്ചയ്ക്കുള്ളിൽ ബൈക്ക് ടാക്സികൾ നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി നിർദേശം. മോട്ടോർ വാഹന നിയമപ്രകാരം സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങ ളും നിയമങ്ങളും പുറപ്പെടുവിക്കു ന്നതുവരെ റാപ്പിഡോ, ഊബർ തുടങ്ങിയ ബൈക്ക് ടാക്സികൾ സർവീസ് നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
ബൈക്ക് ടാക്സി അഗ്രഗേറ്റർമാർ സമർപ്പിച്ച ഹർജി തള്ളിക്കൊ ണ്ടായിരുന്നു ജസ്റ്റിസ് ബി എം ശ്യാം പ്രസാദിന്റെ ഉത്തരവ്. ആവശ്യമായ നിയമങ്ങളും മാർ ഗനിർദേശങ്ങളും തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് മൂന്ന് മാസത്തെ സമയവും നൽകി.
ബൈക്കുകൾക്കും സ്കൂട്ടറുകൾ ക്കും ടാക്സി രജിസ്ട്രേഷൻ നൽകണമെന്നാവശ്യപ്പെട്ട് ബൈക്ക് ടാക്സി അഗ്രഗേറ്റർമാർ കോടതി യെ സമീപിക്കുകയായിരുന്നു.