കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക് മടങ്ങുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ റസാഖ്, പാണക്കാട്ട് എത്തി.
സിപിഎം സഹയാത്രികനായിരുന്ന താൻ സിപിഎമ്മിൽനിന്ന് നേരിട്ടത് വലിയ അവഗണന ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങളൊക്കെ മാറിപ്പോയി.
ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻമന്ത്രിമാർക്കും എംഎൽഎമാർക്കും പോലും നിലനിൽപില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർ അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു റസാഖ്.
അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എംഎൽഎ ആയിരുന്നു. 21-ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു.















































