കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ നാളെ മുതൽ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. കേരളത്തിലും കേരളത്തിന് പുറത്തും മികച്ച റിലീസായി എത്തുന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടു ദിവസം മുൻപാണ് ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ ആയത്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്.
ഗൗതം മേനോൻ തന്റെ കരിയറിൽ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലർ കൂടിയാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുൽ സുരേഷ് എന്നിവർക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന കാരക്ടർ പോസ്റ്ററുകൾക്കും സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസായാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എത്തുന്നത്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.
Kaloor’s Sherlock Holmes arrives tomorrow; Mammootty-Gautham Menon’s film ‘Dominic and the Ladies’ Purse’ hits theaters… Dulquer Salmaan’s Wayfarer Films is distributing it in Kerala