ഗാസ: 505 ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കപ്പെട്ട ഇസ്രയേലി ബന്ദി ആയുധമേന്തി നിൽക്കുന്ന ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ പുഞ്ചിരിയോടെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ഹമാസ് മൂന്ന് ബന്ദികളെ ശനിയാഴ്ച മോചിപ്പിച്ചപ്പോഴാണ് സംഭവം. ഗാസയിലെ നുസെയ്റത് ടൗണില്‍ ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ വച്ചാണ് ഹമാസ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്.
ഒമര്‍ വെന്‍കെര്‍ട്ട്, ഒമര്‍ ഷെം ടോവ്, എലിയാ കൊഹെന്‍ എന്നിങ്ങനെയാണ് മോചിതരായ മൂന്ന് ബന്ദികൾ. മോചനത്തിന് ശേഷം മൂവരും കൈകള്‍ വീശി അഭിവാദ്യം ചെയ്തു. ഇവരുടെ കയ്യില്‍ മോചനരേഖയും ഉണ്ടായിരുന്നു. ഇതിൽ ഒമര്‍ ഷെം ടോവ് എന്ന ഇസ്രയേലി ബന്ദിയാണ് മോചനത്തിന് പിന്നാലെ രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത്. സ്റ്റേജില്‍ നിന്ന് കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ഇത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.
Released #Israeli captive kisses 2 Alqassam fighters. Oh dear the far right gov & media will hate this #Gaza pic.twitter.com/inFNzxH9Pb
— ali hadi (@alihadi68) February 22, 2025