LATEST UPDATES

ആദ്യഗഡുവായി 50,000 രൂപ, സ്ഥലത്തിന്‍റെ രേഖയിലെ തെറ്റ് തിരുത്തുന്നതിന് ആവശ്യപ്പെട്ടത് ഏഴരലക്ഷം..!!!! കൈക്കൂലി- വില്ലേജ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

വണ്ടൂര്‍: കൈക്കൂലിക്കേസില്‍ വില്ലേജ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു. സ്ഥലത്തിന്‍റെ രേഖയിലെ തെറ്റ് തിരുത്തുന്നതിന് ഏഴരലക്ഷം രൂപയാണ് കൈക്കൂലിയായി വില്ലേജ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.

വിജിലൻസ് ഡി.വൈ.എസ്പി. എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാർ, എസ്.ഐ. മോഹനകൃഷ്ണൻ, മധുസൂദനൻ, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026