ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് നാട്ടിലേയ്ക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറാനിൽ പഠിക്കാൻ പോയ ജമ്മു കശ്‌മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വിനോദസഞ്ചാരികളെയും സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യാക്കാരെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ
അബുദാബി (യുഎഇ): ഫോൺ നമ്പർ 800-46342 (ടോൾ ഫ്രീ), +971543090571 (WhatsApp),
റിയാദ് (സൗദി) ഫോൺ നമ്പർ 00-966-11-4884697, 00-966-542126748 (WhatsApp), 800 247 1234 (ടോൾ ഫ്രീ)
മസ്‌കറ്റ് (ഒമാൻ) ഫോൺ നമ്പർ 80071234 (ടോൾ ഫ്രീ), +96898282270 (WhatsApp),
ദോഹ (ഖത്തർ) ഫോൺ നമ്പർ 00974-55647502
കുവൈറ്റ് ഫോൺ നമ്പർ +96565501946
ബഹ്‌റൈൻ ഫോൺ നമ്പർ 00973-39418071-
ടെഹ്‌റാൻ (ഇറാൻ) ഫോൺ നമ്പർ +989128109115 / +989128109109 / +989128109102 / +989932179359-
തെൽ അവീവ് (ഇസ്രായേൽ) ഫോൺ നമ്പർ +972-54-7520711 / +972-54-2428378,
ബാഗ്ദാദ് (ഇറാഖ്) ഫോൺ നമ്പർ +964 771 651 1185 / +964 770444 4899
ജോർദാൻ ഫോൺ നമ്പർ 00962-770 422 276
റമല്ല (പലസ്തീൻ) ഫോൺ നമ്പർ +970592916418,
















































