BREAKING NEWS

ആശുപത്രിയിലെത്തിയ 16 കാരിയുമായി സൗഹൃദത്തിലായി, പിന്നീട് ഫ്ലാറ്റിലെത്തിച്ച് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി ക്രൂര പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണ പ്പെടുത്തി പത്ത് തവണയോളം പീഡിപ്പിച്ചു, ഗര്‍ഭ നിരോധന ഗുളികകള്‍ ബലമായി കഴിപ്പിച്ചു, ഡോക്ടര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി, വിവരം അറിഞ്ഞ മറ്റൊരു സുഹൃത്ത് പീഡിപ്പിച്ചത് ആറ് തവണ

· · 1 min read
Share: Copied!

ജയ്പൂർ: അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല  വിഡിയോകളും കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പതിനാറു വയസ്സുകാരിയുടെ പരാതി. താൻ വിവരം ധരിപ്പിച്ച ഒരു ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു. ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2024 അവസാനം, പെൺകുട്ടി തന്റെ സഹോദരന്റെ ഭാര്യയുടെ പ്രസവസമയത്താണ് ആശുപത്രിയിൽ എത്തിയത്. ഈ കാലയളവിൽ സൗഹൃദത്തിലായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങി ഡോക്ടർ അവളുടെ വിശ്വാസം പിടിച്ചുപറ്റി. പ്രസവം കഴിഞ്ഞ് സഹോദരന്റെ ഭാര്യ ഡിസ്ചാർജ് ആയെങ്കിലും ഡോക്ടർ ബന്ധം തുടർന്നു. പിന്നീട് പുറത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു. 2025 ഫെബ്രുവരി 14ന് ഡോക്ടർ പെൺകുട്ടിയെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇത് കാണിച്ച് അവളെ ഭീഷണിപ്പെടുത്തി.

ഇതിനുശേഷം പത്ത് തവണ ഡോക്ടർ തന്നെ പീഡിപ്പിച്ചെന്നും ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇ-മിത്ര ഓപ്പറേറ്റർ പെൺകുട്ടിയെ ഹോട്ടലുകളിൽ കൊണ്ടുപോയി ആറ് തവണ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഏപ്രിൽ 10ന് പെൺകുട്ടി വസ്ത്രം മാറുന്നതിനിടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുകാർ ചോദിച്ചതോടെ പെൺകുട്ടി കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച ക്രൂരതകൾ വിവരിക്കുകയായിരുന്നു. അതേസമയം, പരാതിയുടെ പുറത്ത് ഡോക്ടറെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026