ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ജനുവരി 27ന് ഒപ്പുവയ്ക്കപ്പെടും. എല്ലാ കരാറുകളുടെയും മാതാവെന്ന വിശേഷണത്തോടെയാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സാധ്യമാകുന്നത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ അത് ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്‍റ് കാജ കല്ലാസ് പറഞ്ഞു. ചൈന, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ കരാർ സഹായിക്കുമെന്നും കാജ കല്ലാസ് കൂട്ടിച്ചേർത്തു.
ഇന്ത്യ–ഇയു കരാർ 200 കോടി ആളുകളുടെ പുതിയ വിപണിയാണ് തുറക്കുന്നത്. ലോക ജിഡിപിയുടെ നാലിലൊന്നാണിത്. കരാർ നിക്ഷേപവും വളര്‍ച്ചയും കൂട്ടാൻ സഹായിക്കും. ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് മികച്ച അവസരമാണിത്. സ്വതന്ത്ര വ്യാപാരം ഭീഷണിയായ സാഹചര്യത്തിൽ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ഇന്ത്യയുമായി വ്യാപാരത്തിന് പുറമെ പ്രതിരോധം, മാരിടൈം സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലയിലും സഹകരിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.
തിങ്കളാഴ്ചത്തെ റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി യൂറോപ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇനിയും ചില കാര്യങ്ങളിൽ സമവായത്തിലെത്താനുണ്ടെങ്കിലും കരാർ ഒപ്പുവയ്ക്കാനുള്ള നടപടികളിലേയ്ക്ക് കടക്കുകയാണ്.
നിലവിലെ ഓഹരി വിപണിയ്ക്കടക്കം ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗ്രീൻലൻഡ് ഏറ്റെടുക്കാൻ അനുവദിച്ചില്ലെങ്കിൽ എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഫെബ്രുവരി ഒന്ന് മുതൽ തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ചതോടെ തർക്കം രൂക്ഷമാക്കി. ഓഹരി വിപണികൾ കൂപ്പുകുത്തി. സ്വര്‍ണവും വെള്ളിയും കുതിച്ചു. തൊട്ടുപിന്നാലെ ട്രംപ് നിലപാട് മാറ്റിയെങ്കിലും ആശങ്ക അകന്നിട്ടില്ലെന്നാണ് വിദഗ‍്ധർ പറയു












































