BREAKING NEWS

നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടേയും നേതാക്കളുടേയും ഫ്ലക്സുകൾ!! അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടുമണിക്കൂറിനുള്ളിൽ നീക്കണം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷന്റെ കത്ത്, മൈൻഡ് ചെയ്തില്ല… അടിച്ചുകൊടുത്തു 20 ലക്ഷം രൂപ പിഴ, അതും ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും എത്രയും വേ​ഗം നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ പിഴ നോട്ടിസ് നൽകിയത്.

കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും ​തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ 2 മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി. എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല.

ഇതോടെ കോർപ്പറേഷൻ വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്കെടുത്തു. തുടർന്നാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നൽകിയത്. ആദ്യ നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കകം രണ്ടാമത് നോട്ടിസ് നൽകുകയാണ് അടുത്ത നടപടിക്രമം. ഇതിനും മറുപടി കിട്ടിയില്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കാമെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ‘മദർ ഓഫ് ഓൾ ഡീൽസ്’ ഈ മാസം 27 ന് ഒപ്പുവയ്ക്കപ്പെടും; ആ​ഗോള മാറ്റത്തിന് വഴിയൊരുങ്ങുമെന്ന് യൂറോപ്യൻ കമ്മിഷൻ ; ചൈനയ്ക്കും റഷ്യയ്ക്കും യുഎസിനും തിരിച്ചടിയാകുമെന്നും വിലയിരുത്തൽ

BREAKING NEWS
സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ
20 Oct 2026
BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
20 Oct 2026
BREAKING NEWS
’ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്’: മാസപ്പടി കേസിൽ പിണറായി വിജയന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതിയിൽ; പ്രത്യേക ബെഞ്ച് രൂപീകരിച്ചു
20 Oct 2026
BREAKING NEWS
ബിജെപി നേതാവിനൊരു മോഹം, വരാതിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം... സാധിച്ചുകൊടുത്ത് അലഹബാദ് ഹൈക്കോടതി!! കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചു, 'സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം രാഷ്ട്രീയക്കാരന്റെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തേക്...
20 Oct 2026