BREAKING NEWS

പുതു ചിത്രം ‘വടു-The Scar‘; ഓഡിയോ പ്രകാശനം ചെയ്തു

· · 1 min read
Share: Copied!

നീലാംബരി പ്രൊഡക്ഷൻസ്, വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് ബാനറിൽ മുരളി നീലാംബരി, ഡോ. മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച “വടു – The Scar ” എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന കർമ്മം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്നു.

പത്മഭൂഷൻ കെ. എസ് ചിത്ര, പത്മശ്രീ ചെറുവയൽ രാമനെ കുറിച്ചുള്ള ഡോക്യുമെൻ്റെറിക്ക്, ദേശീയ പുരസ്കാരം അവാർഡ് നേടിയ പ്രശസ്ത, മാധ്യമപ്രവർത്തകനും, സംവിധായകനുമായ എം.കെ രാമദാസിനു നൽകിയാണ് ഓഡിയോ പ്രകാശനം ചെയ്തത്.

ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ഡോ.ബി.ജി. ഗോകുലൻ, ചലചിത്ര സീരിയൽ താരം മായാ മേനോൻ, ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് CSI, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പി.ഡി സൈഗാൾ,മുരളി നീലാംബരി ഷീബ പ്രദീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വടു-The Scar”. ചിത്രത്തിൻ്റെ ഛായാഗ്രഹകൻ വിപിൻ ചന്ദ്രനാണ്.

മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി ഡി സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ-ബാലാസാഗർ,അഞ്ചിത,സൗണ്ട് ഡിസൈൻ ആന്റ് ബിജിഎം-നിഖിൽ കെ മോഹൻ, ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, കല-വിനീഷ് കണ്ണൻ, പരസ്യകല-വിഷ്ണു രാമദാസ്,ഷാജി പാലൊളി,കോസ്റ്റൂംസ്-പ്രസാദ് ആനക്കര, മേക്കപ്പ്-വിനീഷ് ചെറുകാനം,സ്റ്റിൽസ്-രാഹുൽ ലൂമിയർ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026