ഡയറ്റില്‍ കുതിര്‍ത്ത ഈന്തപ്പഴം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. എല്ലുകളുടെ ആരോഗ്യം
ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
2. ദഹനം
നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ഊര്‍ജം
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും
4. വിളര്‍ച്ച
അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
5. ഹൃദയാരോഗ്യം
ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. തലച്ചോറിന്‍റെ ആരോഗ്യം
വിറ്റാമിന്‍ ബി6, മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
Image Credit : Getty
7. വണ്ണം കുറയ്ക്കാന്‍
നാരുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
8. ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.