BREAKING NEWS

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ടൊറന്റോ: കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് സംഭവം. രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്.

ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചു. ന്യൂഫൗണ്ട്‌ലൻഡിലെ ഡീർ തടാകത്തിന് സമീപം വിമാനാകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരനായ ഗൗതം സന്തോഷിന്റെ ദാരുണമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിനായും ദുഃഖിതരായ കുടുംബവുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായും കോൺസുലേറ്റ് അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻ‌കോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ‌സി‌എം‌പി) നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇരകളുടെ കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള കമ്പനിയായ കിസിക് ജിയോസ്പേഷ്യൽ ആൻഡ് ഏരിയൽ സർവേയുടെ ഉടമ ആൻഡ്രൂ നെയ്‌സ്മിത്ത് പറഞ്ഞു.

അപകടത്തിൽ ഉൾപ്പെട്ട വിമാനം ‘പൈപ്പർ നവാജോ ട്വിൻ എൻജിൻ വിമാനം’ ആയിരുന്നുവെന്നും ഒരേസമയം എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്. കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന്, കമ്പനി “സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന്” നെയ്‌സ്മിത്ത് പറഞ്ഞു.

കാനഡയിലെ മാനിടോബയിൽ പരിശീലന പറക്കലിനിടെ ഈ മാസം ആദ്യം ഉണ്ടായ അപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരിച്ചിരുന്നു.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026