അശ്വതി: ചെലവുകള്‍ അധികരിക്കും, ഗൃഹാന്തരീക്ഷത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടും, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം.
ഭരണി: വാക്കുകള്‍ രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, കാര്യനിര്‍വഹണശേഷി വര്‍ധിക്കും, സാമ്പത്തികമാറ്റമുണ്ടാകും.
കാര്‍ത്തിക:ബന്ധുജനങ്ങളുമായി അടുത്തിടപഴകാന്‍ അവസരമുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
രോഹിണി: വാക്കുകള്‍ മധുരതരമാകും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
മകയിര്യം: കാര്യസാധ്യം, സാമ്പത്തിക ലാഭം, തൊഴില്‍പരമായി നേട്ടം, സഹപ്രവര്‍ത്തകരുടെ പിന്തുണ എന്നിവയുണ്ടാകും.
തിരുവാതിര: ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ നേതൃത്വം വഹിക്കും, സാമ്പത്തിക നേട്ടം.
പുണര്‍തം: കാര്‍ഷിക കാര്യങ്ങളില്‍ നേട്ടം, ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.
പൂയം: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ധനപരമായി നേട്ടം.
ആയില്യം: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കും, ആശയവിനിമയ ശേഷി വര്‍ധിക്കും, ബന്ധുക്കള്‍ തമ്മില്‍ ഐക്യമുണ്ടാകും.
മകം: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, അലച്ചിലുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അനൈക്യമുണ്ടാകാതെ ശ്രദ്ധിക്കണം.
പൂരം: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ സന്തോഷിക്കും, സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
ഉത്രം: ശത്രുക്കള്‍ മിത്രങ്ങളാകും, സാമ്പത്തിക നേട്ടമുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടപ്പാകും.
അത്തം: ബന്ധുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും, സഹായം വര്‍ധിക്കും.
ചിത്തിര: ദൂരയാത്രകളുണ്ടാകും, എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, ധനവരവുണ്ടാകും.
ചോതി: സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, അലസത കാണിക്കും, കാര്‍ഷിക മേഖലയില്‍ നേട്ടം.
വിശാഖം:ബന്ധുഗുണം, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കുഴപ്പങ്ങളുണ്ടാകും, പ്രവര്‍ത്തികളില്‍ മാന്ദ്യമുണ്ടാകും.
അനിഴം:സാമ്പത്തിക സ്ഥിതിയില്‍മാറ്റമുണ്ടാകും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.
തൃക്കേട്ട: മാനസിക സമ്മര്‍ദം വര്‍ധിക്കും, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
മൂലം:ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സാമ്പത്തിക പ്രയാസമുണ്ടാകും, വാഹനം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
പൂരാടം:വിവിധങ്ങളായ പദ്ധതികളില്‍നിന്നു നേട്ടങ്ങളുണ്ടാകും, വാഹനസംബന്ധമായി അറ്റകുറ്റപ്പണികള്‍ വേണ്ടി വരും.
ഉത്രാടം: വ്യത്യസ്തമായ ആശയങ്ങള്‍ ജീവിതത്തില്‍പകര്‍ത്താനാകും, തൊഴില്‍പരമായി മാറ്റങ്ങളുണ്ടാകും.
തിരുവോണം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഏറ്റെടുത്ത പ്രവര്‍ത്തികള്‍സമയബന്ധിതമായി പൂര്‍ത്തിയാക്കും.
അവിട്ടം: സഹോദരഗുണം, വാസഗൃഹം മോടിപിടിപ്പിക്കും, ബന്ധുജനങ്ങളില്‍നിന്ന് സഹായം ഉണ്ടാകും.
ചതയം: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ രൂക്ഷമാകും.
പുരുരുട്ടാതി:വിവേകപരമായി ഇടപെടും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും, സാമ്പത്തിക സ്ഥിതിയില്‍ ഗുണകരമായ മാറ്റമുണ്ടാകും.
ഉത്രട്ടാതി: സാമ്പത്തിക ഇടപാടുകളിലെ കരുതല്‍ വിജയം കൊണ്ടുവരും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, വാക്കുകള്‍ മധുരതരമാകും.
രേവതി: ഈശ്വരാനുഗ്രഹത്താല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സദ്ജനങ്ങളുമായി സഹവര്‍ത്തിത്വം.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288