HEALTH

ഗൗട്ട് മുതല്‍ ഹൃദ്രോഗം വരെ; ശരീരത്തില്‍ അധികമാകുന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന രോഗങ്ങള്‍

· · 1 min read
Share: Copied!

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്റെ ഒരു സൂചനയാകാം.

വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം. മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ് അഥവാ നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഇതുമൂലം കണ്ടേക്കാം.

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാവുകയും ഇതുമൂലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
'ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം'- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതി...
21 Sep 2026