അശ്വതി: വേണ്ടപ്പെട്ടവരുമായി കലഹിക്കാനിട വരും, വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തും, യാത്രകളുണ്ടാകും.
ഭരണി:ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, തൊഴിലില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും.
കാര്‍ത്തിക: ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം, ദൂരയാത്രകളുണ്ടാകും, സാമ്പത്തിക ചെലവ് വര്‍ധിക്കും.
രോഹിണി: മാനസിക സമ്മര്‍ദം വര്‍ധിക്കും, വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, സാമ്പത്തിക ബാധ്യതകളുണ്ടാകും.
മകയിര്യം: വ്യവസ്ഥകള്‍ പാലിക്കാന്‍ അഹോരാത്രം ശ്രമം നടത്തും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിടും.
തിരുവാതിര: ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക ലാഭം, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കാന്‍ സാധിക്കും.
പുണര്‍തം: ബന്ധുബലം വര്‍ധിക്കും, സന്താനങ്ങളുടെകാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാകും, വ്യവഹാരങ്ങളില്‍ വിജയിക്കും.
പൂയം: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം, വ്യാപാരം വിപുലപ്പെടുത്തും.
ആയില്യം: എതിരഭിപ്രായങ്ങളെ വിലവയ്ക്കില്ല, സഹോദരങ്ങളുടെ സഹായം ലഭിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും.
മകം: സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, മാനസിക സമ്മര്‍ദമുണ്ടാകും, വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം.
പൂരം: ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും, അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരും.
ഉത്രം: ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കും, ജോലിയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സുഹൃത്തുക്കളുടെപിന്തുണ ലഭിക്കും.
അത്തം: വാക്കുകള്‍ സമര്‍ഥമായി ഉപയോഗിക്കും, സാമ്പത്തിക സ്ഥിതിയില്‍ ഗുണകരമായ മാറ്റം, വാഹനത്തിന് അറ്റകുറ്റപ്പണി.
ചിത്തിര: കാര്യങ്ങള്‍ വേഗത്തില്‍ നടക്കും, സഹോദരങ്ങളുടെ സഹായം ലഭിക്കും, ആത്മവിശ്വാസം വര്‍ധിക്കും, എല്ലാരംഗത്തും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും.
ചോതി: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
വിശാഖം: യാത്രകള്‍ വര്‍ധിക്കും, ചെലവുകള്‍ അധികരിക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ബന്ധുക്കളെ സഹായിക്കും.
അനിഴം: വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം തോന്നും,പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും.
തൃക്കേട്ട: ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കണം, വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുവാന്‍ സാധ്യതയുണ്ട്, മാതാപിതാക്കളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധകാണിക്കും.
മൂലം: സാമ്പത്തിക നേട്ടം, ബന്ധുജനങ്ങളുടെ സഹായം, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം പൂര്‍ത്തീകരിക്കും, സഹോദരഗുണം.
പൂരാടം: ഉന്നതവ്യക്തികളുമായി ആത്മബന്ധം പുലര്‍ത്തും, വ്യവസ്ഥകള്‍ക്കെതിരേ നിലപാടുകളെടുക്കും, സുതാര്യപ്രവര്‍ത്തനങ്ങളാല്‍ ബഹുമാനിതനാകും.
ഉത്രാടം: വാക്കുകള്‍ മധുരതരമാകും, സാമ്പത്തിക ചെലവ് അധികരിക്കും, വിനോദങ്ങള്‍ക്കായി സമയം കണ്ടെത്തും, ഉറ്റവരുടെ വാക്കുകള്‍ അനുസരിക്കും.
തിരുവോണം: സന്താനങ്ങളാല്‍ ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ഗൃഹത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
അവിട്ടം: വ്യത്യസ്തങ്ങളായ സ്രോതസകളിലൂടെ പണമെത്തും, വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങളെത്തും, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അനുകൂലദിനം.
ചതയം: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വേണ്ടപ്പെട്ടവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൈക്കൊള്ളും, ബന്ധുഗുണമുണ്ടാകും.
പുരുരുട്ടാതി: വിവേകത്തോടെ പെരുമാറും, സാമ്പത്തികമായുണ്ടായ ആശങ്കകള്‍ മാറും, സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും.
ഉത്രട്ടാതി: തൊഴില്‍മേഖലയില്‍ നേട്ടം, ബന്ധുജനങ്ങളുടെ പിന്തുണ, കുടുംബത്തില്‍ സന്തോഷാനുഭവം, വായ്പകള്‍ ലഭിക്കും.
രേവതി: വാഹനലാഭം, സാമ്പത്തിക നേട്ടം, പുതിയ പദ്ധതികള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288