ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം വീണ്ടും. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തു വിട്ടു. അതേസമയം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ ആക്രമണ ശ്രമം ചെറുത്തതായും റിപ്പോർട്ട്.
സാംബ കൂടാതെ പഞ്ചാബിലെ ചിലയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്‌സറിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ആക്രമണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 15 മിനിറ്റായി സാംബയിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#WATCH | J&K: Red streaks seen and explosions heard as India’s air defence intercepts Pakistani drones amid blackout in Samba.
(Visuals deferred by unspecified time) pic.twitter.com/EyiBfKg6hs
— ANI (@ANI) May 12, 2025