തിരുവനന്തപുരം: ഭർതൃ വീട്ടിൽ കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്‌ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണു മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നാലു വർഷം മുമ്പായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികൾ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. യുവതി ഉറക്ക ഗുളികകൾ കഴിച്ചിരുന്നതായും പോലീസ് കണ്ടെത്തൽ.
അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരി പോയത് സഹോദരനടുത്തേക്ക്, കുട്ടി സുരക്ഷിത, വീട്ടിലേക്കു വിളിച്ചു
ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.
പുലർച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവസമയത്ത് ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സൗമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.