LATEST UPDATES

‘കളമശേരി ​ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ ക‍ഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് രം​ഗത്ത്

· · 1 min read
Share: Copied!

കൊച്ചി: കളമശേരി ​ഗവ. പോളി ടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നത് കെഎസ്‌യുവിന്റെ രണ്ട് നേതാക്കൾ ചേർന്നാണ്. എന്നാൽ അവരുടെ പേരുകൾ പുറത്തുവിടാനോ ഒളിവിൽ പോയവരെ കണ്ടെത്താനോ പോലീസ് ശ്രമിക്കുന്നില്ല. മറിച്ച് നിരപരാധിയായ എസ്‌എഫ്‌ഐ പ്രവർത്തകനെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ദേവരാജ് ആരോപിച്ചു.

ദേവരാജിന്റെ വാക്കുകൾ ഇങ്ങനെ- ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ആകാശ്, ആദിൽ എന്നീ വിദ്യാർഥികളുടെ മുറിയിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് ലഭിച്ചത്. റെയ്‌ഡ് നടന്നതറിഞ്ഞ് ആദിൽ ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചയാളാണ്. ആകാശ് എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ആദിലും മറ്റൊരു വിദ്യാർഥിയായ അനന്ദുവും ചേർന്നാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ആകാശ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനാണ് ഈ അനന്ദു.

​ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട്

റെയ്ഡിന് ​ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ്, മദ്യം, ​ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

മാത്രമല്ല ഈ ക്യാമ്പസിൽ എസ്എഫ്ഐ യൂണിയന്റെ ഭാഗമായി നിൽക്കുന്ന ഏഴ് വിദ്യാർഥികളോ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളോ ആയ വിദ്യാർഥികൾ ആരുംതന്നെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരല്ല. ഇപ്പോൾ ആരോപണമുന്നയിക്കുന്ന അഭിരാജിന്റെ കയ്യിൽ നിന്നോ വസ്‌ത്രത്തിൽ നിന്നോ കഞ്ചാവ് കണ്ടെത്തിയിട്ടില്ല. ഇന്നലെ അഭിരാജ് ഹോസ്റ്റലിൽ പോലും ഉണ്ടായിരുന്നില്ല. യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാര പണികൾക്കായി ക്യാമ്പസിലായിരുന്നു അവൻ. റെയ്‌ഡ് നടക്കുന്നുണ്ടെന്നറിഞ്ഞ് മറ്റുള്ളവർക്കൊപ്പം ഹോസ്റ്റിലെത്തിയതാണ് അഭിരാജും.

ഇത് തന്റേതല്ലയെന്ന് പറഞ്ഞിട്ടുകൂടി പോലീസ് അഭിരാജിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. ലഹരിക്കെതിരെ നിരന്തരം പോരാടുന്നവരും പ്രവർത്തിക്കുന്നവരുമാണ് കളമശേരിയിലെ എസ്‌എഫ്ഐക്കാർ. എന്നാൽ, കെഎസ്‌യു നേതാക്കളായ ആദിലിന്റെയോ അനന്ദുവിന്റെയോ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മാദ്ധ്യമങ്ങൾ പോലും അത് പറയുന്നില്ല. അവർ നാടുവിട്ടു. ഇവർ എവിടെയെന്ന് പോലീസ് അന്വേഷിക്കുന്നതുപോലുമില്ലെന്നും ദേവരാജ് പറയുന്നു.

അതേസമയം രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഹോസ്റ്റലിലെത്തിയത്. 2 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ മറ്റു പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ ആദിത്യനേയും അഭിരാജിനേയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

 

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026