ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാൻ പോയവരാണ് അപകടത്തിൽ പെട്ടത്.

















































