BREAKING NEWS

അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: യുഎസിന്റെ ഒരു എഫ് 35 യുദ്ധ വിമാനം കൂടി വെടിവെച്ചു താഴെയിട്ടതായി അവകാശപ്പെട്ട് ഇറാൻ. തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വെച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസി അറിയിച്ചു. കൂടാതെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. അതേസമയം പൈലറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ സംഭവത്തിൽ യുഎസ് പ്രതികരണം നടത്തിയിട്ടില്ല. റഡാറുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്നാണ് എഫ് 35 വിമാനങ്ങൾ.

തങ്ങൾക്കിടയിലേക്ക് അതിക്രമിച്ചു കടന്ന യുഎസ് യുദ്ധ വിമാനം പൂർണ്ണമായും നശിപ്പിക്കപ്പെടുകയും തകർന്നുവീഴുകയും ചെയ്തതായി ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. പൈലറ്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധത്തിനിടെ നേരത്തെ യുഎസിന് ഒരു എഫ് 35 വിമാനം വെടിവെച്ചിട്ടതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് യുഎസ് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ 12 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധ വിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടെങ്കിലും ആദ്യ സംഭവം യുഎസ് സെൻട്രൽ കമാൻഡ് തെറ്റായ അവകാശവാദമാണെന്ന് പ്രതികരിച്ചിട്ടുണ്ട്.

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026