ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്ത് ഒരു സ്വകാര്യ സ്‌കൂള്‍ നടത്തുന്ന പ്രതിയായ ദിനാവത് റാവുവാണ് സ്വന്തം സ്‌കൂളിനെ കളങ്കപ്പെടുത്തുന്നതരത്തില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയത്. സ്‌കൂളിനുള്ളില്‍വച്ച് നിരവധിതവണ പീഡനത്തിനിരയായതായി കുട്ടി വീട്ടില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിച്ച് പരാതി നല്‍കി. സംഭവത്തില്‍ ഇയാളെ ഇബ്രാഹിം പട്ടണം പോലീസ് അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി, തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.