BREAKING NEWS

ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു

· · 1 min read
Share: Copied!

ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്

യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് .

അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ നടത്തുന്ന തിരിച്ചടിയിൽ സുപ്രധാന മാറ്റം വരുത്താനുള്ള നീക്കത്തിലാണ് ഇറാൻ. നിലവിലെ ആക്രമണ രീതികൾക്കു പകരം ഇനി ഭാരമുള്ള അതീവ പ്രഹരശേഷിയുള്ള പോർമുനകൾ വഹിക്കുന്ന മിസൈലുകളാകും പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിടുക എന്നാണ് വിവരം. അങ്ങനെ യുഎസിനും സഖ്യകക്ഷികൾ്കകും പരമാവധി നാശനഷ്ടങ്ങൾ വരുത്തുകയെന്നതാണ് ഇറാന്റെ ലക്ഷ്യം. വിമാനത്താവളങ്ങൾ, ബങ്കറുകൾ, തുറമുഖങ്ങൾ, കമ്മ്യൂണിക്കേഷൻ ഹബ്ബുകൾ, കമാൻഡ് സെന്ററുകൾ തുടങ്ങിയ സുപ്രധാന സൈനിക കേന്ദ്രങ്ങളെ തകർക്കാൻ പുതിയ നീക്കം ലക്ഷ്യമിടുന്നുവെന്നാണ് വിവരം.

ഒരേസമയം വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ട് ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുകയെന്നതാണ് ഇറാൻ അടുത്ത സൈനീക തന്ത്രം. ഇസ്രയേലിന്റെ അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ തുടങ്ങിയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ ആക്രമണങ്ങൾക്കൊണ്ടേ സാധിക്കൂവെന്നാണ് ഇറാൻ വിലയിരുത്തുന്നത്.

ഇറാന്റെ പുതിയ യുദ്ധതന്ത്രത്തിൽ ഖോറംഷഹർ-4 പോലുള്ള മിസൈലുകൾ പ്രധാന പങ്കുവഹിക്കും. വലിയ ഭാരം വഹിക്കാനുള്ള ശേഷിയും ഇടത്തരം ദൂരപരിധിയും ഈ മിസൈലുകളെ കൂടുതൽ അപകടകാരികളാക്കുന്നു. ഇറാന്റെ ഈ തന്ത്രപരമായ മാറ്റം മേഖലയിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ മിസൈൽ പോളിസിയിലുണ്ടായ ഈ മാറ്റം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിയെഴുതുന്നതാണ്. ഇറാന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് അമേരിക്കൻ-ഇസ്രയേൽ സേനാവിഭാ​ഗങ്ങൾ.

ഗണേഷ് കുമാറിന്റെ ഭാര്യ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു, വീണ വിജയനും ആർ ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി, ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026