കൊച്ചി: കൊച്ചിയിൽ അമ്മയുടെ വാരിയെല്ല് മകള്‍ അടിച്ചൊടിച്ചു. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടിൽനിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഫെയ്‌സ്‌ക്രീം മാറ്റിവെച്ചത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായി. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് വാരിയെല്ലിനും പരിക്കേറ്റു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.















































